11:32pm 11 November 2026
NEWS
മാർ റാഫേൽ തട്ടിലിനെതിരെ കരിങ്കൊടി പ്രതിഷേധം
18/11/2025  06:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാർ റാഫേൽ തട്ടിലിനെതിരെ കരിങ്കൊടി പ്രതിഷേധം
HIGHLIGHTS

പാലാരിവട്ടം പി ഒ സിക്ക് മുമ്പിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെതിരെ വൺ ചർച്ച് വൺ കുർബാന അംഗങ്ങൾ  കരിങ്കോടി വീശി പ്രതിഷേധിക്കുന്നു.

കൊച്ചി: ഏകീകൃത കുർബാന തർക്ക വിഷയത്തിൽ സഭാതലവൻ വിശ്വാസികളുമായി സംസാരിക്കാൻ തയ്യാറാകാത്തതിലും സഭാ നിയമങ്ങൾ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചു വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ഇന്നലെ ( ചൊവ്വ ) മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെതിരെ വിശ്വാസികൾ കരിങ്കൊടി വീശി പ്രതിഷേധിച്ചു. 

പാലാരിവട്ടം പി ഒ സിയിൽ ഇൻറർ ചർച്ച് കൗൺസിൽ സംഘടിപ്പിച്ച  നിഖ്യാ സൂനഹദോസിന്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മാർ തട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. പി ഒ സി യുടെ കവാടത്തിന് സമീപം നിന്നിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള അൽമായ സംഘം മാർ തട്ടിലിൻ്റെ വാഹനത്തിന് നേരെ കരിങ്കൊടി വീശി ഗോബാക്ക് വിളിച്ചായിരുന്നു പ്രതിഷേധം. ക്യാപ്റ്റൻ ടോം ജോസഫ്, കുരിയാക്കോസ് പഴയമOo, ജോർലി വൈക്കം, സെബാസ്റ്റ്യൻ താന്നിപ്പുഴ, ജോസഫ് അമ്പലത്തിങ്കൽ, ജൂലി അലക്സ്, മരിയ സേവ്യയർ എന്നിവർ  നേതൃത്വം നൽകി.

സഭാതലവനും അദ്ദേഹത്തിന്റെ വികാരിയും കുർബാന പ്രശ്നത്തിൽ സഭാ നിയമങ്ങൾക്ക് അനുസൃതമായി തീരുമാനങ്ങൾ എടുക്കാതെയും വിശ്വാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയും മുന്നോട്ടുപോയാൽ ഇരു മെത്രാന്മാമാർക്കും അതിരൂപത അതിർത്തിക്കുള്ളിൽ സ്വതന്ത്രമായി സഞ്ചരിക്കാനാകില്ലെന്ന് ചീഫ് കോഡിനേറ്റർ മത്തായി മുതിരേന്തി അറിയിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img